ബിഡിജെഎസ് നിലപാട് സ്വാഗതം ചെയ്ത് കോടിയേരി 

തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎ വിടുന്നത് സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എന്‍ഡിപി ചെങ്ങന്നൂരില്‍ സ്വീകരിച്ചത് മാതൃകാപരമായ നിലപാടെന്നും കോടിയേരി പറഞ്ഞു.

ജെഡിയു നിലപാട് തിരുത്തി ഇപ്പോള്‍ ഒപ്പമുണ്ട്. ലോക്സഭാസീറ്റ് നഷ്ടമാകുമ്പോള്‍ ആര്‍എസ്പി പാഠം പഠിക്കും. മന്ത്രിസഭാ പുനസംഘടന ചര്‍ച്ച ചെയ്തില്ലെന്നും കോടിയേരി പറഞ്ഞു.