ചെന്നിത്തലയുടെ വലിയ സഖാവ് പ്രയോഗത്തിനെതിരെ  കോടിയേരി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ വലിയ സഖാവിനെ രക്ഷിക്കാൻ ആണ് ശ്രമമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. വരാപ്പുഴ കേസിലെ വലിയ സഖാവ് ആരെന്ന് ചെന്നിത്തല വെളിപ്പെടുത്തണം. അങ്ങനെ ഒരു വിവരമുണ്ടെങ്കിൽ അന്വേഷണ സംഘത്തെ അറിയിക്കണമെന്നും കോടിയേരി പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല നിയമസഭയിലാണ് വലിയ സഖാവെന്ന പ്രയോഗം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലെ ആദ്യ കസ്റ്റഡി മരണം അല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. മുൻ എസ്.പി എ.വി.ജോർജിനെ കുറ്റവിമുക്തനാക്കി കേസ് അട്ടിമറിക്കുന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ സർക്കാർ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി . മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു .