'ദുരന്തബാധിത മേഖലകളില്‍ പെട്ട പല പ്രദേശങ്ങളിലും കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് ഉടന്‍ പരിഹരിക്കപ്പെടണം'. ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കുന്ന തലസ്ഥാനത്തെ കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു കോടിയേരി. 

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കായി ആവശ്യമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി തുറന്നുകൊടുക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിക്കാനുള്ള അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു കോടിയേരി. 

Add Asianetnews as a Preferred SourcegooglePreferred

ദുരന്തബാധിത പ്രദേശങ്ങളില്‍ യഥാസമയം ഹെലികോപ്ടര്‍ എത്തിയില്ലെന്ന തരത്തില്‍ പരാതികളുണ്ടെന്നും ഇത് പരിഹരിക്കപ്പെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളെത്തുമെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്തുള്ള കേന്ദ്രം കോടിയേരി സന്ദര്‍ശിച്ചത്.