മദ്യാസക്തി കുറയ്ക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത് സുപ്രീം കോടതി വിധി സർക്കാർ നടപ്പാക്കുകയാണ് ചെയ്തത്

കേരളത്തിൽ പുതിയ ബാറുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. സുപ്രീം കോടതി വിധി സർക്കാർ നടപ്പാക്കുകയാണ് ചെയ്തെന്ന് കോടിയേരി വിശദമാക്കി. മദ്യാസക്തി കുറയ്ക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

സർക്കാർ പുതിയ കാര്യം നടപ്പാക്കുന്നു പോലെ തെറ്റായ പ്രചാരമാണ് രണ്ടു ദിവസമായി കേരളത്തിൽ നടക്കുന്നതെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളെ മാധ്യമങ്ങൾ വക്രീകരിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കോൺഗ്രസും ബി ജെ പിയും ഒരേ ആശയങ്ങൾ പങ്കു വയ്ക്കുന്നവർ കോടിയേരി ആരോപിച്ചു.