ഒറ്റപ്പെട്ട സംഭവങ്ങൾ സമരത്തിന്‍റെ ശോഭ കെടുത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങൾ സമരത്തിന്‍റെ ശോഭ കെടുത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ച് സമരാനുകൂലികൾ അടിച്ചു തകർത്തതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ആക്രമണത്തെ അപലപിക്കുന്നു. ആക്രമണത്തെ കുറിച്ച് സംയുക്ത സമരസമിതി അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനവും കേരളത്തിൽ ജനം പെരുവഴിയിലായി. ട്രെയിനുകൾ വ്യാപകമായി തടഞ്ഞു. പൊതുഗതാഗതം താറുമാറായി. ദേശീയ പണിമുടക്ക് ഇന്നും ഹര്‍ത്താലായി മാറി. 

തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ച് സമരാനുകൂലികൾ അടിച്ചു തകർത്തു. അക്രമികളിൽ, ഇതേ ബാങ്കിലെ ജീവനക്കാരനും ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥനും ഉൾപ്പെടും. അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. ഒറ്റപ്പെട്ട അക്രമങ്ങൾ സമരത്തിന്‍റെ ശോഭ കെടുത്തില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം.