തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരപ്പന്തലിലെത്തി. ലോ അക്കാദമി സമരം ഒത്തു തീര്‍ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കോളജ് മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. പ്രശ്നത്തെ വിദ്യാര്‍ത്ഥി സമരമായി കാണണം. വിദ്യാര്‍ത്ഥി സമരം രാഷ്ട്രീയ സമരമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപിയുടെ ഈ കെണിയില്‍ സിപിഎം വീഴില്ല. വിദ്യാര്‍ത്ഥികളുടെ പ്രശ്നം അവര്‍ പരിഹരിച്ചോളും. അക്കാദമിയുടെ ഭൂമി പ്രശ്നം വിദ്യാര്‍ത്ഥികളുടെ സമര വിഷയമല്ല. മാധ്യമങ്ങള്‍ ഇടപെട്ട് പ്രശ്നം വഷളാക്കേണ്ട. ലോ അക്കാദമിക്കെതിരായ പരാതികളില്‍ സര്‍ക്കാരും സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും തീരുമാനമെടുക്കണമെന്നും കോടിയേരി പറഞ്ഞു.