കൊൽക്കത്ത: കളിച്ച് കൊണ്ടിരിക്കെ നാലര വയസ്സുകാരി ഫ്‌ളാറ്റിൽ നിന്നും വീണു മരിച്ചു. കൊല്‍ക്കത്തലെ പട്ടാള ഉദ്യോഗസ്ഥ ക്യാമ്പിലാണ് സംഭവം. അങ്കിത രാജക്ആണ് ദാരുണമായി മരിച്ചത്.
കുട്ടിയുടെ മാതാവ് ക്യാമ്പിലെ സഹായിയും പിതാവ് മോട്ടോർ മെക്കാനിക്കുമാണ്. ഇവർക്ക് അനുവദിച്ച കോർട്ടേഴ്സിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി അബദ്ധത്തിൽ താഴെ വീണത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന്റെ മുമ്പ് അങ്കിതയേയും 10 വയസ്സുകാരനായ മകനേയും മുറിയിലിട്ട് പൂട്ടിയ ശേഷം അമ്മ ജോലിക്ക് പോയി. അൽപ സമയം കഴിഞ്ഞ് മകൻ ഉറങ്ങി.
തുടർന്ന് അങ്കിത ജനാലക്കരികിൽ കയറുകയും കമ്പിയുടെ ഇടയിൽ കൂടി വഴുതി താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രഥാമിക നിഗമനം. കുട്ടിയെ ഉടൻ തന്നെ സി എം ആർ ഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
ജനാല കമ്പികള്‍ക്കിടയിലെ വിടവ് അധികമായിരുന്നുവെന്നും ഇതാകാം കുട്ടി താഴേക്ക് വീഴാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
