സ്കൂളിനെതിരെ മാതാപിതാക്കള്‍ രംഗത്ത് തങ്ങള്‍ സ്വവര്‍ഗാനുരാഗികളെന്ന് 10 വിദ്യാര്‍ത്ഥിനികളില്‍ നിന്ന് എഴുതിവാങ്ങി  

കൊല്‍ക്കത്ത: വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അധ്യാപകര്‍ 'തങ്ങള്‍ സ്വവര്‍ഗാനുരാഗികളെന്ന്' എഴുതിവാങ്ങിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍. കൊല്‍ക്കത്തയിലെ കമല സ്കൂളിനെതിരെയാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് ഹെഡ്മിസ്ട്രസുമായി കുട്ടികളുടെ മാതാപിതാക്കള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സ്കൂളിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.10 വിദ്യാര്‍ത്ഥിനികളില്‍ നിന്നാണ് ഇത്തരത്തില്‍ സ്കൂള്‍ അധികൃതര്‍ എഴുതിവാങ്ങിയത്.

സ്വവര്‍ഗാനുരാഗികളായി ഈ വിദ്യാര്‍ത്ഥിനികള്‍ പെരുമാറിയെന്ന് കുറച്ചുവിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതാണ് കത്ത് എഴുതിവാങ്ങിക്കാന്‍ കാരണമെന്ന് താത്കാലിക ചുമതലയുള്ള പ്രഥമാധ്യാപിക പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇവര്‍ സമ്മതിച്ചതായും അധ്യാപിക പറഞ്ഞു. 

ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനും നേരായ വഴിയില്‍ പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനും വേണ്ടിയാണ് മാതാപിതാക്കളുടെ മീറ്റിംഗ് വിളിച്ചതെന്നും ന്യൂസ് ഏജന്‍സി ഐഎഎന്‍എസിനോട് ഇവര്‍ പറഞ്ഞു. എന്നാല്‍ അധ്യാപികയുടെ ആരോപണങ്ങളെ തള്ളി രണ്ടുപേര്‍ കൈ പിണച്ച് നടന്നാലോ തോളില്‍ കയ്യിട്ട് നടന്നാലോ ലെസ്ബിയന്‍ ആവില്ലെന്ന് മാതാപിതാക്കളിലൊരാള്‍ ഐഎഎന്‍എസിനോട് പറഞ്ഞു.