കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിക്ക് നഷ്‌ടപ്പെട്ട തുക ഉത്തരവാദികളായവര്‍ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം

തൃശൂര്‍: കൊരട്ടി സെന്‍റ് മേരീസ് ഫെറോന പള്ളിയില്‍ വീണ്ടും വിശ്വാസികളുടെ പ്രതിഷേധം. പുതുതായി ചുമതലയേല്‍ക്കാനെത്തിയ വികാരി ഫാദര്‍ ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിക്ക് നഷ്‌ടപ്പെട്ട തുക ഉത്തരവാദികളായവര്‍ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭവത്തില്‍ ആരോപണ വിധേയനായ മാത്യു മണവാളനെ കഴിഞ്ഞ ദിവസം സഭാ നേതൃത്വം മാറ്റിയിരുന്നു. സംഭവത്തില്‍ തീരുമാനമാകുന്നത് വരെ പ്രതിഷേധം തുടരാനാണ് വിശ്വാസികളുടെ തീരുമാനം.