ശശി തരൂർ അടക്കമുള്ള നാല് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ.  ശശി തരൂർ ബിജെപിയിലേക്ക്  പോകില്ലെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തി എന്ന, കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ വിശദീകരണം ആയുധമാക്കിയാണ് കോടിയേരി ബാലകൃഷ്‍ണന്റെ ആരോപണം.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുകയാണ്. കേരളത്തിൽ നിന്ന് നാല് പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നുവെന്ന് വാർത്തയുണ്ട്. ശശി തരൂർ ബിജെപിയിലേക്ക് പോകുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസൻ തന്നെ പറഞ്ഞു കഴിഞ്ഞു. മറ്റുള്ളവർ ആരൊക്കെയെന്ന് ഹസൻ തന്നെ വെളിപ്പെടുത്തട്ടെയെന്നും കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു.