കൊച്ചി: കൊട്ടക്കമ്പൂരിലെ ജോയിസ് ജോര്‍ജിന്‍റെതടക്കമുളള ഭൂമി കയ്യേറ്റങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണയ്ക്ക്. കയ്യേറ്റത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം കാര്യക്ഷമമല്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.