പട്ടയം റദ്ദാക്കുന്നതിന് സ്വകരിക്കേണ്ട നടപടികള്‍ പാലിക്കാതെയും കക്ഷികളുടെ വാദം കേള്‍ക്കാതെയുമാണ് സബ്കളക്ടര്‍ പട്ടയങ്ങള്‍ റദ്ദാക്കിയതെന്നാണ് എം.പിയുടെയും കുടുംബാംഗങ്ങളുടെയും വാദം.
ഇടുക്കി: കൊട്ടക്കമ്പൂരിലെ പട്ടയം റദ്ദാക്കിയതിനെതിരെ ജോയ്സ് ജോര്ജ്ജ് എം.പിയും കുടുംബാംഗങ്ങളും നല്കിയ അപ്പീലില് ഇടുക്കി ജില്ലാകളക്ടര് ഇന്ന് വാദം കേള്ക്കും. ഇത് രണ്ടാം തവണയാണ് അപ്പീലില് വാദം കേള്ക്കുന്നത്. എന്നാല് ജോയ്സ് ജോര്ജ് ഹിയിറിംഗിന് നേരിട്ട് ഹാജരാകാനിടയില്ല. പകരം അഭിഭാഷകന്മാരായിരിക്കും ഹിയറിംഗിനായി കളക്ട്രേറ്റിലെത്തുക.
പട്ടയം റദ്ദാക്കുന്നതിന് സ്വകരിക്കേണ്ട നടപടികള് പാലിക്കാതെയും കക്ഷികളുടെ വാദം കേള്ക്കാതെയുമാണ് സബ്കളക്ടര് പട്ടയങ്ങള് റദ്ദാക്കിയതെന്നാണ് എം.പിയുടെയും കുടുംബാംഗങ്ങളുടെയും വാദം. ഫെബ്രുവരി ആറിന് പ്രാഥമിക വാദം കഴിഞ്ഞിരുന്നു. ആര്.ഡി.ഒ ഓഫീസില് നിന്നുള്ള ഫയലുകള് പരിശോധിച്ച ശേഷമാണ് രണ്ടാം തവണ ഹിയറിംഗ് നടത്തുന്നത്. ജോയ്സ് ജോര്ജ്ജ് എം.പിയുടെ രണ്ടു സഹോദരന്മാരും പ്രാഥമിക വാദത്തിന് കളക്ടറേറ്റിലെത്തിയിരുന്നു. 2017 നവംബര് ആദ്യമാണ് എം.പിയുടെയും കുടുംബാംഗങ്ങളുടെ പേരില് കൊട്ടക്കമ്പൂര് വില്ലേജിലുണ്ടായിരുന്ന 20 ഏക്കര് സ്ഥലത്തിന്റെ പട്ടയം റദ്ദാക്കിയത്. ഡിസംബര് എട്ടിനാണ് ജോയ്സ് ജോര്ജടക്കമുള്ളവര് അപ്പീല് നല്കിയത്.
