ചിങ്ങവനത്ത് അയല്‍വാസിയെ കുത്തിക്കൊന്ന കേസില്‍ പ്രതി ആഷ്‍ലി സോമന് ഇരട്ട ജീവപര്യന്തം

കോട്ടയം: ചിങ്ങവനത്ത് അയല്‍വാസിയെ കുത്തിക്കൊന്ന കേസില്‍ പ്രതി ആഷ്‍ലി സോമന് ഇരട്ട ജീവപര്യന്തം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2011 ജൂലൈയിലാണ് ചിങ്ങവനം കുഴിമറ്റം സ്വന്ദേശി കുമാറിനെ ആഷ്‍ലി കൊന്നത്.

മദ്യപിച്ച് കുമാറിന്‍റെ വീട്ടിലെത്തിയ ആഷ്‍ലി സോമന്‍ വാക്തര്‍ക്കനുണ്ടാക്കി. ശബ്ദംകേട്ടെത്തിയ കുമാറിന്‍റെ ഭാര്യ കണ്ടത് കഠാരകൊണ്ട് കുമാറിനെ കുത്തിയ ശേഷം ഓടിപ്പോകുന്ന ആഷ്‍ലിയെയാണ്.