കോട്ടയം: കോട്ടയത്ത് മാങ്ങാനത്ത് തലയും ശരീരവും വെട്ടിനുറുക്കി കൊന്ന സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട എ ആർ വിനോദ് കുമാറിനെയും ഭാര്യ കു‍ഞ്ഞുമോളേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തല കണ്ടെത്തി പയ്യപ്പാടി സ്വദേശി സന്തോഷിനെയാണ് കൊലപ്പെടുത്തിയത്.

മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ഇന്നലെയാണ് തലയില്ലാതെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷാണെന്ന് തിരിച്ചറിഞ്ഞത്. സന്തോഷിനെ മൊബൈൽ അവസാനം വിളിച്ച കുഞ്ഞുമോളിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കുഞ്ഞുമോളെയും ഭർത്താവും കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദ് എന്നറിയപ്പെടുന്ന എ ആർ വിനോദ് കുമാറിനെയും എന്നിവരെ കസ്റ്റഡിയിലെടുത്തത്. 

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ 23 മൂന്നാം തീയതി രാത്രി കുഞ്ഞുമോളാണ് സന്തോഷിനെ വീട്ടിലേക്ക് വിളിച്ചത്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലക്കടിച്ച് കൊലപ്പെടുത്തി. കഷ്ണങ്ങളാക്കി മീന്തലയാറിൽ എറിയാൻ പോയങ്കിലും വണ്ടി ബ്രേക്ക് ഡ്രൗണായി. തുടർന്ന് മാങ്ങാനത്ത് ശരീരവും തുരുത്തേപ്പാലത്തിനടുത്ത് തലയും ഉപേക്ഷിച്ചു

വിനോദ് കൊലപാതകം നിഷേധിച്ചുവെങ്കിലും ഭാര്യ കുഞ്ഞുമോൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞുമോൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിന്‍റെ തല കണ്ടെത്തിയത്. വിനോദ് അച്ഛനെ കൊന്ന കേസിൽ പ്രതിയാണ്. മരിച്ച സന്തോഷ് ആസിഡ് ഒഴിച്ച കേസിലുൾപ്പടെ പ്രതിയാണ്.