കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം എസ്പി. മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തു എന്നത് അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം എസ്പി പറഞ്ഞു. ബിഷപ്പ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐജി വിജയ് സാക്കറെയുമായി എസ്പി കൂട്ടിക്കാഴ്ച നടത്തി. 

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം എസ്പി. മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തു എന്നത് അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം എസ്പി പറഞ്ഞു. ബിഷപ്പ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐജി വിജയ് സാക്കറെയുമായി എസ്പി കൂട്ടിക്കാഴ്ച നടത്തി. 

ചോദ്യം ചെയ്യലിനായി നാളെ പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകാനാണ് ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടയിലാണ് ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടുമിനിറ്റുകൊണ്ട് എല്ലാ നടപടികളും തീർന്നു. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിന്‍റെ വിശദീകരണത്തിനായി 25ലേക്ക് മാറ്റി. പക്ഷേ കോടതി മുറിയിൽ ഹാജരുണ്ടായിരുന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹ‍ർജിയെ എതിർത്ത് ഒരക്ഷരം മിണ്ടിയില്ല. ബിഷപ്പിനെ അറസ്റ്റുചെയ്യരുതെന്ന് പ്രതിഭാഗം ആവശ്യപ്പെടുമെന്നാണ് കരുതിയിരുന്നത്. പക്ഷേ അതുമുണ്ടായില്ല. ഈ ആവശ്യം കോടതി നിരസിച്ചാൽ ബിഷപ്പിന് തന്നെ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലായിരുന്നു ഇത്.