കോഴിക്കോട്: മഫ്തിയില്‍ സഞ്ചരിച്ചിരുന്ന പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. കോഴിക്കോട് വടകര പോലീസ് സ്റ്റേഷനിലെ ഹരീഷ്, സനല്‍ എന്നീ പോലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ തെറ്റായ ദിശയില്‍ മറ്റൊരു ബൈക്ക് മറികടന്നത് ചോദ്യം ചെയ്തതാണ് കാരണം.