ഇന്നലെ രാത്രിയില്‍ കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ നടന്ന വീടാക്രമണത്തിന് പുറകേ വടക്കന്‍ കേരളത്തില്‍ വീണ്ടും ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം.
കോഴിക്കോട്: ഇന്നലെ രാത്രിയില്‍ കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ നടന്ന വീടാക്രമണത്തിന് പുറകേ വടക്കന്‍ കേരളത്തില്‍ വീണ്ടും ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം. ഇന്നലെ രാത്രി 1.30 യോടെ സിപിഎം പയ്യോളി ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്‍റെ വീടിന് നേരെയുള്ള അക്രമണത്തോടെയായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.
സുരേഷ് ചങ്ങാടത്തിന്‍റെ വീട് അക്രമിച്ചത് ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചു. അക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്, തിക്കോടി പഞ്ചായത്തിലെ പുറക്കാട്, കിടഞ്ഞികുന്ന് പ്രദേശങ്ങളിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പുറകേയാണ് വടകരയിൽ യുവമോർച്ച നേതാവിന്‍റെ വീടിന് നേരെ ബോംബാക്രമണം നടന്നത്. വടകര മണ്ഡലം ജനറൽ സെക്രട്ടറി വി.കെ നിധിനിന്‍റെ അറക്കിലാട്ടെ വീട്ടിന് നേരെയാണ് അക്രമണമുണ്ടായത്. അക്രമത്തിൽ വീടിന്‍റെ ചുവരുകൾ തകർന്നു.
അക്രമത്തിന് പിന്നിൽ സി.പി എം എന്ന് ബി.ജെ.പി ആരോപിച്ചു.
