ലൈംഗീക ബന്ധത്തിന് ശേഷം ഇടപാടുകാരനെ പറഞ്ഞുവിടും.

കോഴിക്കോട്: സ്ത്രീകളുടെ നേതൃത്വത്തില്‍ ആളുകളെ വശീകരിച്ച് സ്വകാര്യ നിമിഷങ്ങള്‍ ഒളിക്കാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം കോഴിക്കോട്ട് സജീവമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ മാനഹാനി ഭയന്ന് വിവരം പുറത്തു പറയുന്നില്ല. 

ഫോണിലൂടെ ഇടപാടുകാരുമായി ബന്ധപ്പെടുന്ന ഇവര്‍ ആദ്യം നഗരപ്രന്തത്തിലെവിടെയെങ്കിലും എത്തിച്ചേരാന്‍ പറയും. പിന്നീട് ഇവരെ പിന്തുടരാന്‍ പറയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇടപാടുറപ്പിക്കും. മണിക്കൂറിന് എണ്ണായിരം രൂപയാണ് നിരക്ക്. ലൈംഗീക ബന്ധത്തിന് ശേഷം ഇടപാടുകാരനെ പറഞ്ഞുവിടും. എന്നാല്‍ ഇതിനിടെയില്‍ സംഘം ഒളിക്യാമറ വച്ച് ഇടപാടുകാരുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയിരിക്കും. 

പിന്നീട് ഇടപാടുകാരനെ വിളിച്ച് വീണ്ടും എത്തണമെന്നാവശ്യപ്പെടും കൂടെ പണവും ആവശ്യപ്പെടും. 75,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുക. ഇടപാടുകാരന്റെ ആസ്ഥിക്കനുസരിച്ചായിരിക്കും പണം ആവശ്യപ്പെടുക. പണം നല്‍കാന്‍ തയാറാകാത്തവരുടെ വാട്‌സാപ്പ് നമ്പറിലേക്ക് അവരുടെ സ്വകാര്യ നിമിഷങ്ങള്‍ അയച്ചുകൊടുക്കും. 

പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഉണ്ടായിരിക്കും. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായവരില്‍ അധ്യാപകരും അഭിഭാഷകരും കച്ചവടക്കാരുമെല്ലാമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അമ്പതോളം പേര്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.