ദില്ലി: കേരളത്തിലെ കെ.പി.സി.സി അംഗങ്ങളുടെ പട്ടികയ്ക്ക് അന്തിമരൂപമായി. പട്ടിക സംബന്ധിച്ച ചര്‍ച്ചകൾ ദില്ലിയിൽ പൂര്‍ത്തിയായി. പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. എം.പിമാരും പ്രധാന നേതാക്കളും നൽകിയ പരാതികൾ കണക്കിലെടുത്ത് കേരള ഘടകം നൽകിയ രണ്ടാംപട്ടികയിൽ ചില മാറ്റങ്ങൾ ഹൈക്കമാന്‍റ് വരുത്തിയാണ് കെ.പി.സി.സി അംഗങ്ങളെ പ്രഖ്യാപിക്കാൻ പോകുന്നത്. 

ഇന്നലെ കേരളത്തിന്‍റെ സംഘടന ചുമതലയുള്ള ജന.സെക്രട്ടറി മുകുൾ വാസനിക് രാവിലെ രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷം എ.കെ.ആന്‍റണി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായുള്ള വിവിധ ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകളിലാണ് കേരളത്തിലെ അംഗങ്ങളെ തീരുമാനിച്ചത്.