തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും തീരുമാനം.  

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനസംഘടന നടത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി.

വനിത മതിലിനെതിരെ പ്രചാരണം നടത്തുന്നതിന്‍റെ ഭാഗമായി മണ്ഡലം തലങ്ങളില്‍ 28 ന് പദയാത്രയും 20 മുതല്‍ 23 വരെ വീടുകള്‍ തോറും കയറി പ്രചാരണം നടത്താനും രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ തീരുമാനമായി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനും രാഷ്ട്രീയകാര്യ സമതിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.