Asianet News MalayalamAsianet News Malayalam

മുല്ലപ്പള്ളിയുടെ 'ജനമഹായാത്ര'ക്ക് മൂന്നാം തിയതി തുടക്കം

മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കും

kpcc president mullappally ramachandran jana maha yatra
Author
Thiruvananthapuram, First Published Feb 2, 2019, 12:30 AM IST

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം തുറന്നുകാട്ടാനെന്ന പേരില്‍ ഫെബ്രുവരി 3 മുതല്‍ 28 വരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ 'ജനമഹായാത്ര' നടത്തുമെന്ന് കെ പി സി സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 3 ന് കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍ണി  പാര്‍ട്ടി പതാക മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി ജനമഹായാത്ര ഉദ്ഘാടനം ചെയ്യും.

മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ജാഥാ കോര്‍ഡിനേറ്ററും യു ഡി എഫ് കണ്‍വീനറുമായ ബെന്നി ബഹനാന്‍, എം എം ഹസ്സന്‍, തന്പാനൂര്‍ രവി, വി എം സുധീരന്‍ തുടങ്ങി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരും സമുന്നത നേതാക്കളും ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഫെബ്രുവരി 4 ന് രാവിലെ 10 ന് ഉദുമയില്‍ നിന്നും പര്യടനം തുടങ്ങി വൈകുന്നേരം 3ന് തൃക്കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. ഫെബ്രുവരി 5 നും 6 നും ജനമഹായാത്ര കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരത്തൊടെ വയനാട് ജില്ലയില്‍ പ്രവേശിക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സ്വീകരണത്തോടെ വയനാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. ഫെബ്രുവരി 7 ന് യാത്ര കോഴിക്കോട് പര്യടനം ആരംഭിക്കും. 8ന് കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഫെബ്രുവരി 9ന് മലപ്പുറം ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും.

10,11 തീയതികളില്‍ മലപ്പുറം ജില്ലയിലെ പത്തോളം വേദികളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരത്തോടെ പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. തൃത്താലയാണ് ആദ്യ സ്വീകരണം. പട്ടാന്പയില്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം 12ന് ഷൊര്‍ണ്ണൂരില്‍ നിന്നും പര്യടനം ആരംഭിക്കും. 13ന് ജനമഹായാത്ര പാലക്കാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരം തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കും. ചേലക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് അദ്യസ്വീകരണ വേദികള്‍. 14 നും 15നും തൃശ്ശൂര്‍, 16,18,19 ദിവസങ്ങളില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. 17ന് യാത്രയില്ല.

ഫെബ്രുവരി 19ന്  വൈകുന്നേരം 3ന് അടിമാലിയില്‍ നിന്നും ഇടുക്കി ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും. 20 നും ഇടുക്കിയില്‍ പര്യടനം നടത്തും. തുടര്‍ന്ന് വൈകിട്ടോടെ കോട്ടയം ജില്ലയില്‍ പ്രവേശിക്കും. മൂന്നിടങ്ങളിലെ സ്വീകരണത്തിന് ശേഷം 21 നും കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യാത്ര പര്യടനം നടത്തും. 22,23 ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി 23ന് വൈകുന്നേരം പത്തനംതിട്ടയില്‍ പ്രവേശിക്കും. 24ന് അവധി. 25ന് വീണ്ടും പത്തനംതിട്ടയില്‍ നിന്നും യാത്ര തുടങ്ങി വൈകുന്നേരത്തോടെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും.  26ന് കൊല്ലത്ത് പര്യടനം പൂര്‍ത്തിയാക്കി 27 ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. 28ന് തിരുവനന്തപുരത്ത് സമാപിക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios