കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധത്തിനെതിരെ കെ.പി.സി.സിയും പ്രക്ഷോഭ പരിപാടികള്‍  തുടങ്ങുന്നു. നോട്ടുനിരോധനം 50 ദിവസം തികയുന്ന ഇന്ന് മണ്ഡലാടിസ്ഥാനത്തില്‍ ജനകീയ കുറ്റവിചാരണ നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിന് മുന്നില്‍ വി.എം സുധീരന്‍ നിര്‍വ്വഹിക്കും. മൂന്നിന് ചേരുന്ന യു.ഡി.എഫ് യോഗം കൂടുതല്‍ സമരങ്ങളില്‍ തീരുമാനമെടുക്കും.