അറസ്റ്റ് രേഖപ്പെടുത്തി ട്രാൻസിറ്റ് വാറന്‍റിലൂടെ ഇയാളെ നാട്ടിലെത്തിക്കാനായിരുന്നു കൊച്ചി പൊലീസിന്‍റെ നീക്കം.
കൊച്ചി: യുഎഇയിൽ നിന്ന് ഫെയ്സ് ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കൊച്ചിയിലെത്തിക്കുന്നത് വൈകും. കേരളാ പൊലീസിന്റെ ആവശ്യപ്രകാരം ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലായ ഇയാളിപ്പോൾ തിഹാർ ജയിലിലാണ്.
അറസ്റ്റ് രേഖപ്പെടുത്തി ട്രാൻസിറ്റ് വാറന്റിലൂടെ ഇയാളെ നാട്ടിലെത്തിക്കാനായിരുന്നു കൊച്ചി പൊലീസിന്റെ നീക്കം. എന്നാൽ വാറന്റ് പരിഗണിക്കേണ്ട കോടതി ജഡ്ജി അവധിയായതിനാൽ ഇനി ഇരുപത്തിയൊന്നിന് മാത്രമേ തുടർ നടപടികൾ ഉണ്ടാകൂ. ഡൽഹിയിൽ തങ്ങുന്ന പൊലീസ് സംഘം ഇയാളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം നടത്തുന്നത്. അതിനുശേഷമാകും കൊച്ചിയിലേക്ക് കൊണ്ടുവരിക.
