കാസർകോട്: ഡിപ്പോയിൽ നിന്ന്‌ തനിയെ നീങ്ങിയ കെഎസ്ആർടിസി ബസിടിച്ച് രണ്ട് മെക്കാനിക്കൽ ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് ഡിപ്പോയിലാണ് അപകടം നടന്നത്. മെക്കാനിക്ക് ജീവനക്കാരായ ചെറുവത്തൂരിലെ ദീപേഷ്, കാങ്കോലിലെ ബിജു എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റൊരു ബസിന്‍റെ ഗിയർ ബോക്സ് നന്നാക്കുകയായിരുന്ന ജീവനക്കാർക്കിടയിലേക്ക് തനിയെ നീങ്ങിയ ബസ് വേഗത്തില്‍ പാഞ്ഞുകയറുകയായിരുന്നു. ബസിനിടയിൽ പെട്ട ജീവനക്കാരെ സഹപ്രവർത്തകരാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.