ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നവര്‍ തല്‍ക്ഷണം മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. ചാത്തന്നൂർ സ്വദേശികളായ ഷിബു, ഭാര്യ ഷിജി, ഇവരുടെ മകൻ അനന്തു എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 2.30 ഓടെയാണ് സ്റ്റാന്‍റേര്‍ഡ് ജംഗ്ഷനില്‍ വച്ച് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ തല്‍ക്ഷണം മരിച്ചു.

ഒരു കുട്ടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എതിര്‍ദിശയില്‍ വന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്‍റെ അനാസ്ഥയാണ് അപകടകാരണെമന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ ദുബായില്‍നിന്ന് എത്തിയ ഷിബു കുടുംബവുമൊത്ത് ബന്ധു വീട്ടില്‍ പോകവെയാണ് അപകടമുണ്ടായത്.