തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ തീപടര്‍ന്നു. എന്‍ജിനില്‍ നിന്ന് ബസിനുള്ളിലേക്ക് തീപടരുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. ബസില്‍ ഉണ്ടായിരുന്ന അറുപതോളം യാത്രക്കാരെ ഉടന്‍ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിരുവനന്തപുരം പാളയം മസ്‌ക്കറ്റ് ഹോട്ടലിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ആര്യങ്കാവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍ പെട്ടത്. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെ എസ് ആര്‍ ടി സി വൃത്തങ്ങള്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീഡിയോ കടപ്പാട്- ജയകുമാര്‍ സദാനന്ദപുരം