സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Jan 2019, 4:43 PM IST
ksrtc got record collection
Highlights

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 500 ബസുകളും 2500 ജീവനക്കാരേയും കുറച്ച് ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷന്‍. 8.54 (8,54,77,240) കോടി രൂപയാണ് ഇന്നലത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നായിരുന്നു കെഎസ്ആര്‍ടിസിക്ക് ഇതിന് മുമ്പ് ഉയര്‍ന്ന വരുമാനം കിട്ടിയത്. 8,50,68,777 രൂപയായിരുന്നു അത്. 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 500 ബസുകളും 2500 ജീവനക്കാരേയും കുറച്ച് ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ബസുകള്‍ ഓടുന്നതും, റൂട്ടുകളുടെ പുനക്രമീകരണവുമാണ് വരുമാന നേട്ടത്തിന് കാരണമായെതെന്ന്  കെഎസ്ആര്‍ടിസി വ്യക്തമാക്കി.

loader