കെഎസ്ആർടിസി വരുമാനത്തിൽ വർധന. കെഎസ്ആർടിസി വരുമാനം ഇന്നലെയും ഏഴ് കോടി കവിഞ്ഞു.
തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴ് കോടി കടന്നു. 963 സര്‍വ്വീസുകള്‍ മുടങ്ങിയ ഇന്നലെ 7,66,16,336 രൂപയാണ് വരുമാനം. കഴിഞ്ഞ ശനിയാഴ്ചയെ അപേക്ഷിച്ച് ഒരു കോടിയോളം രൂപുടെ വര്‍ധനയാണിത്. അവധിക്കാല തിരക്കും സര്‍വ്വീസുകളുടെ പുനക്രമീകരണവും ഗുണം ചെയ്തെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.
അതേസമയം, ഹൈക്കോടതി ഉത്തരവ് തങ്ങള്‍ക്കും ബാധകമാകുമോയെന്ന ആശങ്കയിലാണ് താത്കാലിക ഡ്രൈവര്‍മാര്‍. താത്കാലിക ജീവനക്കാരുടെ നിയമന സാധ്യത പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
താത്കാലിക കണ്ടക്ർകര്‍മാരെ പിരിച്ചുവിട്ടശേഷം ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. ഇന്ന് രാവിലത്തെ സര്‍വ്വീസുകളില്‍ 298 എണ്ണം മാത്രമാണ് മുടങ്ങിയത്. പിഎസ്സി നിയമനം ലഭിച്ച 1248 കണ്ടക്ടരമാര്‍ അതാത് ഡിപ്പോകളില്‍ പരിശീലനം തുടരുകയാണ്. ഇവരെ എത്രയും പെട്ടെന്ന് ബസ്സുകളില്‍ നിയോഗിക്കും. താത്കാലിക കണ്ടക്ടര്‍മാരെ പിരച്ചുവിട്ടതോടെ രണ്ടായിരത്തോളം താത്കാലിക ഡ്രൈവര്‍മാരും ആശങ്കയിലാണ്. പിഎസ്സി വഴി അല്ലാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. വര്‍ഷങ്ങളായി താത്കാലിക ഡ്രൈവര്‍മാരായി തുടരുന്ന രണ്ടായിരത്തോളം പേര്‍ കെ.എസ്.ആര്‍.ടസി.യിലുണ്ട്.
താത്കാലിക നിയമനം ലഭീക്കുന്നവര്‍ക്ക് 179 ദിവസത്തില്‍ കൂടുതല്‍ തുടരാനാകില്ല. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലുള്ള നിയമപ്രശ്നങ്ങള്‍ പഠിക്കാനും , താത്കാലിക നിയമനങ്ങളുടെ സാധ്യത പഠിക്കാനുമായി സര്‍ക്കാര്‍ വിദ്ഗധ സമിതിയെ ഫഉടന്‍ നിയോഗിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കും.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട കണ്ടക്ടര്‍മാരുടെ ലോങ്ങ്മാര്‍ച്ച് ഇന്നലെ കൊല്ലത്ത് നിന്നും യാത്ര തുടങ്ങി. വിവിധ ജില്ലകളില്‍ നിന്നും പിരിച്ച് വിട്ട കൂടുതല്‍ പേര്‍ മാര്‍ച്ചിന്‍റെ ഭാഗമാകും. തിങ്കളാഴ്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തും. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.
