അടുത്ത ദിവസംതന്നെ ചുമതലയേൽക്കുമെന്നും  എല്ലാവരുമായും സഹകരിച്ച് പോകുമെന്നും നിയുക്ത എംഡി എം പി ദിനേശ് കൊച്ചിയിൽ പറഞ്ഞു

കൊച്ചി: കെ എസ് ആർ ടി സിയിൽ എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് നിയുക്ത എം ഡി, എം പി ദിനേശ് ഐ പി എസ്. വാർത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് തനിക്ക് കെ എസ് ആർ ടി സിയെക്കുറിച്ചുള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും എം ഡി ആവശ്യപ്പെട്ടു. അടുത്ത ദിവസംതന്നെ ചുമതലയേൽക്കുമെന്നും എം പി ദിനേശ് കൊച്ചിയിൽ പറഞ്ഞു.

മുൻ കെ എസ് ആർ ടി സി എം ഡി ടോമിൻ തച്ചങ്കരിയുടെ ഒഴിവിലേക്കാണ് എം പി ദിനേശ് ഐ പി എസ് നിയമിതനായിരിക്കുന്നത്. വിവാദങ്ങൾക്കൊടുവിലായിരുന്നു ടോമിൻ തച്ചങ്കരിയുടെ മാറ്റം. തുടക്കത്തിൽ ഗതാഗതമന്ത്രിക്കും താല്പര്യം ഇല്ലാതിരുന്ന തച്ചങ്കരിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ രാഷ്ട്രീയസമ്മർദ്ദത്തിനൊടുവിൽ മുഖ്യമന്ത്രിയും കൈവിട്ടതോടെയായിരുന്നു സ്ഥാനചലനം. ഇടത് സർക്കാർ വന്ന ശേഷം കെഎസ്ആർടിസിയിൽ നിന്നും പുറത്താകുന്ന നാലാമത്തെ എം ഡിയാണ് തച്ചങ്കരി.