കോഴിക്കോട്: മരുന്നിന് പോലും വകയിലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ക്കാരുടെത്. പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനും ഇടത് തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്ന കോഴിക്കോട് സ്വദേശി സിദ്ധാര്‍ത്ഥന്‍ പറയുന്നു. 

സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഗുരുതര കരള്‍ രോഗത്തിന് മികച്ച ചികിത്സ തേടാന്‍ പോലും സിദ്ധാര്‍ത്ഥന് കഴിയുന്നില്ല.