Asianet News MalayalamAsianet News Malayalam

ചുരമിടിഞ്ഞ് റോഡ് തകര്‍ന്നു; വയനാട് വഴിയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി

  • വയനാട് ചുരത്തില്‍ റോഡ് ഇടിഞ്ഞു
  • വയനാട്-കോഴിക്കോട് ചെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കി
ksrtc service stooped via wayanad due to heavy rain
Author
First Published Jun 15, 2018, 1:19 PM IST

വയനാട്: കനത്ത മഴയില്‍ താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇതുവഴിയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി വച്ചു. വയനാട്-കോഴിക്കോട് ചെയിന്‍ സര്‍വീസുകളും ഇനി ഒരറിയിപ്പുണ്ടാകുന്നവരെ നിര്‍ത്തിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ചുരം ഒന്നാംവളവിനും ചിപ്പിലിത്തോടിനും ഇടയിലാണ് മണ്ണിടിഞ്ഞിട്ടുള്ളത്. ഇതിന് പുറമെ താഴ്ന്ന പ്രദേശങ്ങളായ ഈങ്ങാപ്പുഴ , കൊടുവള്ളി ഭാഗങ്ങളില്‍ റോഡില്‍ വെള്ളം കയറിയിട്ടുമുണ്ട്. 

നിലവില്‍ സുല്‍ത്താന്‍ ബത്തേരി-വഴി കോഴിക്കോട് ഭാഗത്തു കൂടി കടന്നു പോകുന്ന ദീര്‍ഘ ദൂര സര്‍വീസുകള്‍ കല്‍പ്പറ്റ-പടിഞ്ഞാറത്തറ-തരുവണ-നിരവില്‍പുഴ-തൊട്ടില്‍പ്പാലം കുറ്റിയാടി-പേരാമ്പ്ര-അത്തോളി-കോഴിക്കോട് വഴിയായിരിക്കും സര്‍വീസ് നടത്തുക. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും താമരശ്ശേരി, പെരിന്തല്‍മണ്ണ, തൃശൂര്‍ വഴി സര്‍വീസ് നടത്തിയിരുന്ന മിന്നല്‍ സര്‍വീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നാടുകാണി-വഴിക്കടവ്-നിലമ്പൂര്‍-പെരിന്തല്‍മണ്ണ-തൃശൂര്‍ വഴിയായിരിക്കും ഓടുക. 

ksrtc service stooped via wayanad due to heavy rain

സുല്‍ത്താന്‍ ബത്തേരി വഴി കോഴിക്കോട്, ബാംഗ്ലൂര്‍, മൈസൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള മള്‍ട്ടി ആക്‌സില്‍ വോള്‍വോ/സ്‌കാനിയ ബസുകളും ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. എറണാംകുളം-കോഴിക്കോട്-മാനന്തവാടി-ബാംഗ്ലൂര്‍ ഡീലക്‌സ്, പിറവം-എറണാകുളം-കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി-ബാംഗ്ലൂര്‍ ഡീലക്‌സ് , മൂന്നാര്‍-കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി-ബാംഗ്ലൂര്‍ സൂപ്പര്‍ ഡീലക്‌സ് ബസുകളും അനിശ്ചിതമായി ഓട്ടം നിര്‍ത്തി. 

കോഴിക്കോട് നിന്നും 8.30നുളള കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി-ബാംഗ്ലൂര്‍ മള്‍ട്ടി ആക്‌സില്‍ എ.സി വോള്‍വോ സെമി സ്ലീപ്പര്‍, 10.30നുള്ള ബാംഗ്ലൂര്‍-സുല്‍ത്താന്‍ ബത്തേരി-കോഴിക്കോട് മള്‍ട്ടി ആക്‌സില്‍ എ.സി. വോള്‍വോ സെമി സ്ലീപ്പര്‍ ഒഴികെ മൈസൂര്‍, ബാംഗ്ലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകള്‍ മുടക്കമില്ല. 

Follow Us:
Download App:
  • android
  • ios