മെയ്ദിനം പ്രമാണിച്ച് ബംഗളുരുവിലേക്കും ബംഗളുരുവില്‍നിന്നും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. വര്‍ഷങ്ങളായി യാത്രക്കാരുടെ ആവശ്യമാണ് ഇത്തവണ കെ എസ് ആര്‍ ടി സി അംഗീകരിച്ചിരിക്കുന്നത്. ബംഗളുരുവില്‍നിന്ന് കേരളത്തിലേക്കുള്ള മെയ്‌ദിന സ്‌പെഷ്യല്‍ സര്‍വ്വീസ് ഏപ്രില്‍ 28നും തിരിച്ചുള്ള സര്‍വ്വീസ് മെയ് ഒന്നിനുമാണ്. ബംഗളുരുവില്‍നിന്ന് കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സര്‍വ്വീസുകള്‍ക്ക് വൈകാതെ ഓണ്‍ലൈന്‍ റിസര്‍വ്വേഷനും ആരംഭിക്കും.

മെയ്‌ദിന സ്പെഷ്യല്‍ സര്‍വ്വീസുകളുടെ സമയക്രമം

ഈസ്റ്റര്‍ അവധി കഴിഞ്ഞ് ബംഗളുരുവിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്കായി ഇന്നും(17-04-2017, തിങ്കള്‍) സ്പെഷ്യല്‍ സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആ ബസുകളുടെ സമയക്രമം