തച്ചങ്കരിക്കെതിരെ ഭരണപ്രതിപക്ഷയൂണിയനുകള്‍ കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവത്കരിക്കാന്‍ നീക്കം യൂണിയന്‍ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരിക്കെതിരെ ഭരണപ്രതിപക്ഷ യൂണിയനുകള്‍ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചു.അടുത്ത മാസം 7ന് സൂചന പണിമുടക്ക് നടത്തും.സ്ഥാപനത്തിന്‍റെ തലപ്പത്തു നിന്ന് തച്ചങ്കരി ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്ന് സി.ഐ.ടിയു.സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടിസി മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ, വ്യവസായ വിരുദ്ധ നിലപാടിനെതിരെയാണ് സംയുക്ത സമര പ്രഖ്യാപന കൻണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, കെ,പി.രാജേന്ദ്രന്‍, തമ്പാനൂര്‍ രവി എന്നിവര്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടിസി.യെ സ്വകാര്യവത്കരിക്കാനുള്ള കോര്‍പ്പറേറ്റ് ഏജന്‍സിപ്പണിയാണ് തച്ചങ്കരി ചെയ്യുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനത്തിനെതിരായ നിലപാട് അംഗീകരിക്കനാകില്ല.
യൂണിയനുകളുടെ പ്രതിഷേധത്തിനിടയിലും പരിഷ്കരണ നടപടികളുമായി തച്ചങ്കരി മുന്നോട്ട് പോവുകയാണ്.കെ.എസ്.ആര്‍.,ടിസിയെ മൂന്ന് മേഖലകളായി വിഭജിക്കുന്നതിന്‍റെ ഉദ്ഘാടനം നാളെ നടക്കും.ഭരണപക്ഷ യൂണിയനുകള്‍ തന്നെ ശക്തമായ എതിര്‍പ്പമായി മുന്നോട്ട് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ , ഇതുവരെ തച്ചങ്കരിയെ പിന്തുണ്ച്ച ,മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
