ചെങ്ങന്നൂർ തോല്‍വി കേരളത്തലെ കോൺഗ്രസ് നേതാക്കൾക്കുളള മുന്നറിയിപ്പെന്ന് കെഎസ്‍യു.
തിരുവനന്തപുരം: ചെങ്ങന്നൂർ തോല്വി കേരളത്തലെ കോൺഗ്രസ് നേതാക്കൾക്കുളള മുന്നറിയിപ്പെന്ന് കെഎസ്യു. നേതാക്കള് മത സാമൂഹിക അവസര വാദികൾക്ക് പിന്നാലെയുള്ള ഓട്ടം അവസാനിപ്പിക്കണം എന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.
ജംബോ കമ്മറ്റികൾ പിരിച്ചു വിടണം. ഇതു സംബന്ധിച്ചു കെപിസിസി, എഐസിസികൾക്ക് കത്ത് നൽകും. വിശാല എക്സിക്യൂട്ടീവ് ഉടൻ വിളിച്ചു ചേർക്കണം എന്നും അഭിജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജെസ്ന തിരോധാനം പൊലീസിന് ഇതുവരെ കണ്ടെത്താൻ ആകാത്തത് കഴിവുകേടാണ്.
ജി.സുധാകരന്റെ ഭാര്യയെ കേരള സർവകലാശാലയിൽ നിയമിച്ചത് ആദർശം പറയുന്ന മന്ത്രി അറിഞ്ഞില്ലേ എന്നും അഭിജിത്ത് ചോദിച്ചു. ആദർശത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു. നേതൃമാറ്റം വേണമോ എന്നത് പാർട്ടി യോഗങ്ങളിൽ പറയും. ചെങ്ങന്നൂരിൽ സംഘടന തലത്തിൽ വീഴ്ച സംഭവിച്ചു എന്നും കെ.എം അഭിജിത്ത് കൂട്ടിച്ചേര്ത്തു.
