തീവ്രവാദപാർട്ടിക്കെതിരെ നടക്കുന്ന റെയ്ഡ് ന്യൂനപക്ഷ വേട്ടയാകില്ല

മലപ്പുറം:മുസ്ലീം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ എന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി.ജലീല്‍. ന്യൂനപക്ഷ സംഘടനകളും എസ്ഡിപിഐയെ അംഗീകരിച്ചിട്ടില്ല. 

തീവ്രവാദപാർട്ടിക്കെതിരെ നടക്കുന്ന റെയ്ഡ് ന്യൂനപക്ഷ വേട്ടയാകില്ലെന്നും എസ്.ഡി.പി.ഐക്ക് മറുപടിയായി കെ.ടി.ജലീൽ കാടാമ്പുഴയിൽ പറഞ്ഞു. 

അഭിമന്യു വധത്തെ തുടര്‍ന്ന് എസ്.ഡി.പി.ഐ ഓഫീസുകളില്‍ സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ മുസ്ലീം വേട്ട നടത്തുകയാണെന്ന് ആരോപിച്ച് എസ്ഡിപിഐ രംഗത്ത് വന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ രംഗത്തു വന്നത്.