Asianet News MalayalamAsianet News Malayalam

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ: പാക്കിസ്ഥാന്‍ നടത്തുന്നത് അന്താരാഷ്‍ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഇന്ത്യ

Kulbhushan Jadav
Author
First Published May 15, 2017, 9:36 AM IST

പാക്കിസ്ഥാന്‍റേത് കീഴ്വഴക്കങ്ങളുടെ ലംഘനമെന്ന് ഇന്ത്യ. വിചാരണയെ കുറിച്ച് പാക്കിസ്ഥാന്‍ അറിയിച്ചില്ലെന്ന് അന്താരാഷ്ട്ര കോടതിയില് ഇന്ത്യ വാദിച്ചു. ഇന്ത്യക്കായി ഹരീഷ് സാല്‍വെയാണ് വാദിക്കുന്നത്. കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ത്യ ഹാജരാക്കി. വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തോട് പാകിസ്ഥാൻ പ്രതികരിച്ചില്ലെന്നും ഇന്ത്യ അന്താരാഷ്ട്രകോടതിയില്‍ പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിന് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. വധശിക്ഷ ഉടൻ തന്നെ റദ്ദാക്കണം. പാക്കിസ്ഥാന്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. നയതന്ത്ര തലത്തിലുള്ള ഇന്ത്യയുടെ ഇടപെടലിന് പാക്കിസ്ഥാന്‍ വിലകല്‍പ്പിച്ചില്ല. കുല്‍ഭൂഷണ്‍ ജാദവിന്റെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്ത്യക്ക് നല്‍കിയില്ല. വാദം പൂര്‍ത്തിയാകും മുന്പ് വധശിക്ഷ നടപ്പാക്കിയേക്കുമോ എന്ന് ആശങ്കയുണ്ടെന്നും ഇന്ത്യ കോടതിയെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios