കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന കൈയേറ്റ ശ്രമത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ആളുകള്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാതിരുന്ന കുരീപ്പുഴക്കാണ് ശരിക്കും അസഹിഷ്ണുതയെന്നും കുമ്മനം പരിഹസിച്ചു. 

കൊല്ലത്ത് കുരീപ്പുഴയെ കൈയേറ്റം ചെയ്യാന്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൈയേറ്റ ശ്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്.