തിരുവനന്തപുരം: കേരളത്തിൽ സിപിഎം ഏകപക്ഷീയമായി കൊലപാതകങ്ങൾ നടത്തുന്നുവെന്നു ലോക്സഭയിൽ ബിജെപി ഉയർത്തിയ വാദത്തിന് മറുപടി പറയാതെ കുമ്മനം. ഇക്കാര്യത്തിൽ താൻ ഒന്നും പറയില്ലെന്നും കേസുകൾ നിലനിൽക്കുന്നണ്ടല്ലോയെന്നും കുമ്മനം പറഞ്ഞു. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആർ.എസ്.എസ് ദേശീയനേതാക്കളുടെ പ്രസ്താവന അവരുടെ അഭിപ്രായ പ്രകടനമാണെന്നാണ് കുമ്മനത്തിന്റെ പ്രതികരണം.