രാഷ്ട്രീയവും വിവാദങ്ങളും ഒന്നും ഇനി കുമ്മനത്തെ ബാധിക്കില്ല, അതുകൊണ്ട് മാധ്യമങ്ങളോട് പ്രതികരണമൊന്നുമില്ല
കോഴിക്കോട്: മിസോറാം ഗവർണ്ണറായ ശേഷം കേരളത്തിലെ ആദ്യ പൊതുപരിപാടിക്കായി കുമ്മനം രാജശേഖരൻ കോഴിക്കോട്ടെത്തി. ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് ഗവർണ്ണർ സ്ഥാനത്തേക്ക് എത്തിയതോടെ ഇസഡ് പ്ലസ് (Z PLUS) സുരക്ഷയാണ് കുമ്മനത്തിനുള്ളത്..
വെള്ള നിറമുള്ള മുണ്ടും ഷർട്ടും. സൗമ്യമായ ചിരി. അങ്ങനെയുള്ള കുമ്മനം രാജശേഖരൻ കോഴിക്കോട്ടുകാർക്ക് പരിചിതനാണ്. എന്നാൽ വേഷവും ചിരിയുമൊഴിച്ച് മറ്റെല്ലാം ഇത്തവണ മാറി. മിസോറാമിന്‍റെ നാഥനായി പോയ കുമ്മനത്തിന്‍റെ തിരിച്ചുവരവ് ഗംഭീരം.
പുതിയ രീതിയിൽ രാജേട്ടനെ കണ്ട പാർട്ടി പ്രവർത്തകർക്കും അത്ഭുതം. എല്ലാവർക്കും മിസോറാം ഗവർണ്ണറുടെ അഭിവാദ്യം. രാഷ്ട്രീയവും വിവാദങ്ങളും ഒന്നും ഇനി കുമ്മനത്തെ ബാധിക്കില്ല, അതുകൊണ്ട് മാധ്യമങ്ങളോട് പ്രതികരണമൊന്നുമില്ല. പൊതുവേദിയിലെ പ്രസംഗം മാത്രം.
