മലപ്പുറത്ത് ബി.ജെ.പി പദയാത്ര കുമ്മനം രാജശേഖരൻ നയിക്കുന്നു തിരൂരില്‍ നിന്ന് താനൂര്‍ വരെ കനത്ത പൊലീസ് സുരക്ഷയില്‍
തിരൂര്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മലപ്പുറം തിരൂരില് നിന്ന് താനൂരിലേക്ക് പദയാത്ര തുടങ്ങി. വാട്സ്ആപ്പ് ഹർത്താലുമായി ബന്ധപെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് ബിജെപി ജനമുന്നേറ്റ യാത്ര പ്രഖ്യാപിച്ചത്.
ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ പദയാത്ര ഉത്ഘാടനം ചെയ്തു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ പദയാത്ര വൈകിട്ട് ആറ് മണിയോടെ താനൂരില് സമാപിക്കും. ഒരുമയോടെ ജീവിക്കാൻ ജിഹാദികളെ ഒറ്റപെടുത്തുകയെന്ന മുദ്രാവാക്യവുമായാണ് പദയാത്ര. തീരദേശമേഖലയിലൂടെയുള്ള പദയാത്ര കനത്ത പൊലീസ് സുരക്ഷയിലാണ് നടക്കുന്നത്.
