വെെകുന്നേരം നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന്‍റെ ആദ്യ പരിപാടി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ്

തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ബുധനാഴ്ചയെത്തും. വെെകുന്നേരം നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന്‍റെ ആദ്യ പരിപാടി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ്.

തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയെ കുറിച്ചുള്ള പുസ്തകത്തിന്‍റെ പ്രകാശനം ആറിന് പ്രസ് ക്ലബ്ബില്‍ നിര്‍വഹിക്കും. കേരളത്തെ ഗ്രസിച്ച മഹാപ്രളയത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആലപ്പുഴ സംഹതി കേന്ദ്രത്തില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്താണ് വ്യാഴാഴ്ചത്തെ പരിപാടികള്‍ ആരംഭിക്കുന്നത്.

തുടര്‍ന്ന് വെെകിട്ട് അഞ്ചിന് തിരുവമ്പാടിയില്‍ നെെമിശാരണ്യം പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തില്‍ ഹെറിറ്റേജ് പഠന ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനം. വെെകുന്നേരം മൂന്നിന് കാലം ചെങ്ങന്നൂര്‍ ഭദ്രാസനാധിപനായിരുന്ന തോമസ് മാര്‍ അത്തനാസിയോസിന്‍റെ ആദരാഞ്ജലി ചടങ്ങില്‍ കുമ്മനം പങ്കെടുക്കും.

നാലിന് ഉമയാറ്റുകര പള്ളിയോടം സമര്‍പ്പണവും നദീദിനാഘോഷവും . ആറിന് മഹാപ്രളയത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ആദരിക്കുന്ന ചടങ്ങ് പാണ്ടനാട് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച കോട്ടയം സിഎംഎസ് കോളജില്‍ ഭാരതീയ വിദ്യാഭവന്‍റെ കെ.എം. മുന്‍ഷി പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കുന്നതാണ് ആദ്യ പരിപാടി.

മാങ്ങാനം മന്ദിരം ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 11ന് നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് കോട്ടയം പ്രസ് ക്ലബ്ബിന്‍റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടും. വെെെകുന്നേരം മൂന്നിന് റെഡ്ക്രോസ് സൊസെെറ്റിയുടെ അന്നദാന പദ്ധതിയുടെ ഉദ്ഘാടനം.

മാന്നാം കെ.ഇ. കോളജില്‍ ദീപിക ബിസിനസ് മാഗസിന്‍റെ ജൂബിലി സമ്മേളനം ഉദ്ഘാടനം നാലിന്. ആറിന് ഇളങ്കാവ് ക്ഷേത്രത്തിലെ നവാഹയജ്ഞ സമാപനം സമ്മേളനത്തോടെ പരിപാടികള്‍ അവസാനിക്കും. ഞായറാഴ്ച രാവിലെ നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനത്തില്‍ അദ്ദേഹം ദില്ലിക്ക് മടങ്ങുമെന്ന് കുമ്മനം രാജശേഖരന്‍റെ ഓഫീസ് അറിയിച്ചു.