ബീഫ് ഫെസ്റ്റുകളുടെ കാര്യത്തില്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ നടത്തുന്നത് പോലെ ഡല്‍ഹിയില്‍ പരസ്യമായി ബീഫ് ഫെസ്റ്റ് നടത്താന്‍ യെച്ചൂരിക്ക് ധൈര്യമുണ്ടോയെന്ന് കുമ്മനം ചോദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പ് നിയന്ത്രണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക്‌ കത്തെഴുതിയതിനെയും കുമ്മനം വിമര്‍ശിച്ചു. കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെ വികലമായി മാടുകളെ അറുത്തു പ്രദര്‍ശിപ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.