കുമ്മനത്തിന്‍റെ വികാസ് യാത്ര നാളെ ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം നാളെ ചെങ്ങന്നൂരില്‍ തുടങ്ങും.

രാവിലെ 9.30ന് റെയില്‍വേ സ്റ്റേഷനിലാണ് സ്വീകരണം. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ചേരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും. വൈകിട്ട് വെണ്‍മണിയിലും ബുധനൂരിലും പൊതുയോഗങ്ങളും ഭവന സന്ദര്‍ശനങ്ങളും പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ട്.