തിരുവനന്തപുരം: ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് സിപിഎം ആഹ്ളാദപ്രകടനത്തിന്‍റെ വീഡിയോ തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ഈ പോസ്റ്റിൽ ഉറച്ചു നിൽക്കുന്നതായും പോലീസ് വേണമെങ്കിൽ കേസ് എടുക്കട്ടേയെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും കുമ്മനം പറഞ്ഞു.

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തുന്നതായുള്ള വീഡിയോ ദൃശ്യങ്ങള്‍ എന്ന പേരില്‍ കുമ്മനം ട്വീറ്റ് ചെയ്‍തിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്നും പരിശോധിച്ച ശേഷം പൊലീസ് കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് കുമ്മനം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം കൊല്ലപ്പെട്ട ബിജുവിന്റെ യാത്രാ വഴി അറിയാവുന്നത് പോലീസിന് മാത്രമായിരുന്നുവെന്നും ഇത് എങ്ങനെ പുറത്തു പോയെന്നു പരിശോധിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.