കാസർകോട്: ഫോണ്‍ വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനത്തിനുള്ള നീക്കം ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി വികാസ് യാത്രയ്ക്കായി കാസര്‍കോടെത്തിയതായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുകയെന്നത് നിയമപരമായി ശരിയല്ല. ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ടാണ് രാജിവെയ്ക്കുന്നതെന്ന് അന്ന് പറഞ്ഞ ശശീന്ദ്രന്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വളഞ്ഞ വഴിയില്‍ ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. ചെയ്ത കുറ്റം ഇല്ലാതായോ, ആരാണ് തെറ്റ് ചെയ്തത്, ചാനല്‍ സംപ്രേഷണം ചെയ്ത വിവരങ്ങള്‍ക്ക് ഉത്തരവാദിയാര്, ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് പോകാനുള്ള മാറ്റം വന്നിരിക്കുന്നതെന്ന് കുമ്മനം ചോദിച്ചു