കൊല്ലം:കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ് തനിക്കുനേരെ ഉണ്ടായ ആര്‍എസ്എസ് ആക്രമണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. ഉത്തരേന്ത്യയിൽ എന്ന പോലെ വർഗീയ ഭീകരത കേരളത്തിലും തലപൊക്കുകയാണ്.
തന്‍റെ പ്രസംഗ സമയത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.പിന്നീടാണ് അപ്രതീക്ഷതമായി ആക്രമണം ഉണ്ടായത്. സംഘാടകർ സംരക്ഷിച്ചു കൊണ്ട് മാത്രമാണ് ദേഹോപദ്രവം ഏൽക്കാതിരുന്നത്.
മതേതര നിലപാട് പുലർത്തുന്നവർക്ക് നേരെ കയ്യേറ്റം ഉണ്ടായാലും ഇനി അത്ഭുതപ്പെടാനില്ലെന്നും എന്നാല്‍ സംഭവത്തിന് ശേഷം മതേതരകേരളം തനിക്ക് നല്‍കിയ പിന്തുണ ആശ്വാസകരമാണെന്നും കുരീപ്പുഴ കൂട്ടിച്ചേര്‍ത്തു.
