കുട്ടനാടിനെ കൂടാതെ ആലപ്പുഴ നഗരസഭാ പരിധിയിലെ നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍. തിരുമല വാര്‍ഡില്‍പ്പെടുന്ന കൊമ്പന്‍കുഴി പാടശേഖരത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇപ്പോഴും ദുരിതത്തില്‍ തുടരുന്നത്.

ആലപ്പുഴ: കുട്ടനാടിനെ കൂടാതെ ആലപ്പുഴ നഗരസഭാ പരിധിയിലെ നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍. തിരുമല വാര്‍ഡില്‍പ്പെടുന്ന കൊമ്പന്‍കുഴി പാടശേഖരത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇപ്പോഴും ദുരിതത്തില്‍ തുടരുന്നത്.

പുന്നമടക്കായലിനോട് ചേര്‍ന്നുള്ള കൊമ്പന്‍കുഴി പാടശേഖരത്തില്‍ ജൂലായിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടുകളെല്ലാം വെള്ളത്തിനടിയിലായതാണ്. പിന്നാലെ കൂറ്റന്‍ പമ്പുസെറ്റുകള്‍ എത്തിച്ച് വെള്ളം വറ്റിച്ചു. ജലനിരപ്പ് താഴ്ന്ന് ജനജീവിതം സാധാരണ നിലയിലായതോടെ പ്രളയമെത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങി വരാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. വീട് വൃത്തിയാക്കാനും തുടങ്ങിയില്ല.

വീട്ടിനുള്ളില്‍ നിന്ന് വെള്ളമിറങ്ങിയവരുടെ മുറ്റത്തും പറമ്പിലും നിറയെ വെള്ളമാണ്. ശുചിമുറികള്‍ പോലും ഉപയോഗിക്കാനാവാത്ത സ്ഥിതി. എത്രയും പെട്ടെന്ന് പാടശേഖരത്തിലെ വെള്ളം പമ്പ് ചെയ്ത് വറ്റിച്ചില്ലെങ്കില്‍ ഇവിടെ താമസിക്കുന്നവരുടെ ദുരിതം അവസാനിക്കില്ല.