കുവൈത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനെയില്‍ പത്ത് ലക്ഷത്തോളം വിദേശികളെ വിവിധ കാരണങ്ങളാല്‍ നാടുകടത്തിയിട്ടുണ്ടന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലേറെയും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ വംശജരാണ്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന് ഇടയില്‍ പത്ത് ലക്ഷത്തോളം വിദേശികളെ വിവിധ കാരണങ്ങളാല്‍ നാട് കടത്തിയതായാണ് ആഭ്യന്തര മന്ത്രാലയശ്രോതസുകളെ ഉദ്ദരിച്ച് പ്രദേശിക പത്രം റിപ്പോര്‍ട്ടുള്ളത്. വിവിധ തരം കുറ്റ കൃത്വങ്ങളില്‍ ഉള്‍പ്പെട്ടവരും,താമസ-കുടിയേറ്റ നിയമ ലംഘകരുമാണിവര്‍. നാട് കടത്തപ്പെട്ടവരില്‍ അമ്പത് ശതമാനത്തിലേറെ ഇന്ത്യ,ശ്രീലങ്ക,ബംഗഌദേശ് തുടങ്ങിയ ഏഷ്യന്‍ വംശജരും,ബാക്കി, ഈജിപ്ത്,സിറിയ തുടങ്ങിയ അറബ് വംശജരുമാണ്.

മദ്യം-മയക്ക് മരുന്ന്,പിടിച്ച്പറി,ബലാല്‍സംഗം,തട്ടികൊണ്ടുപോകല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷാകാലാവധി കഴിഞ്ഞ് കോടതി ഉത്തരവ് മൂലം പുറത്താക്കപ്പെട്ടവരും,ഇഖാമ കാലവധി കഴിഞ്ഞവരെ ഭരണപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ആഭ്യന്തര മന്ത്രാലയം നാട് കടത്തിയതുമാണ്.

2016- ജനുവരി ഒന്ന് മുതല്‍ ഒക്‌ടോബര്‍ 31-വരെയുള്ള കാലയളവില്‍ 1378 റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്.ഇതില്‍ സ്‌പോണ്‍സര്‍ മാറി ജോലി ചെയതവരും,ഒളിച്ചോട്ട കേസുകള്‍ ഉള്‍പ്പെടെയുള്ള ലംഘനങ്ങളുടെ പേരില്‍ പിടിയിലായ ഗാര്‍ഹിക മേഖലയിലെ 2048 വിദേശികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ തലാല്‍ മറാഫി വ്യക്തമാക്കിയിട്ടുമുണ്ട്.