രാജ്യത്തെ അറബിക് സ്കൂളുകളിലെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി ജനറല്‍ ട്രാഫിക് വകുപ്പിന്റെ ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍സബാ മുതര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയത്.
അക്കാദമിക വര്‍ഷത്തിന്റെ ആരംഭത്തില്‍ മാത്രമല്ല തുടര്‍ച്ചയായി ഓഫീസര്‍മാര്‍ റോഡുകളില്‍ നിരീക്ഷണവും പരിശോധനയും നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയും സുരക്ഷിതത്വവും വിജയകരമായി നിലനിറുത്താന്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ക്ക് ആവശ്യമായ രാഷ്‌ട്രീയ പിന്തുണ ഉറപ്പാക്കും. നിലവിലുള്ള ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് ഓഫീസര്‍മാര്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രധാനപ്പെട്ട റോഡുകളിലും സ്കൂളുകളുടെ സമീപത്തുമായി 480 നിരീക്ഷണ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താന്‍ പ്രത്യേകമായി വിവിധ പ്രദേശങ്ങളില്‍ നൂറ് കണക്കിന് അത്യാധുനിക കാമറകളും സ്ഥാപിച്ചിട്ടുണ്ടന്ന് ജനറല്‍ ട്രാഫിക് വകുപ്പ് ഡയറക്ടര്‍ കേണല്‍ യൂസഫ് അല്‍ഖദ്ദാ അറിയിച്ചു.
