നാളെ ഇലക്ട്രോണിക് മാധ്യമങ്ങളോ മറ്റു മാധ്യമങ്ങളോ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പ്രസിദ്ധപ്പെടുത്താനോ പ്രക്ഷേപണം ചെയ്യാനോ പാടില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനും വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കാനുമുള്ള സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാം. വോട്ടെടുപ്പ് ദിവസവും തലേദിവസവും സ്ഥാനാര്‍ഥികളുമായുള്ള അഭിമുഖങ്ങള്‍, റിപ്പോര്‍ട്ടുകള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രോഗ്രാമുകള്‍ എന്നിവ പ്രക്ഷേപണം ചെയ്യാനോ പുനഃപ്രക്ഷേപണം ചെയ്യാനോ പാടില്ലെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഉത്തരവ് നല്‍കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഞ്ച് മേഖലകളായി 50സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

ഒരു മേഖലയില്‍ 10 സീറ്റാണുള്ളത്. വോട്ടവകാശമുള്ള പൗരന്‍മാരുടെ എണ്ണം 4,83,186 പേരാണ്. ഒരാള്‍ക്ക് ഒരു വേട്ടാണുള്ളത്.ഒരു മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന പത്ത് പേരെ വച്ചാവും തെരഞ്ഞെടുക്കുക.